പ്രകൃതിവിരുദ്ധ പീഡനം; തൃശൂരിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പ്രകൃതിവിരുദ്ധ പീഡനം, കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 10 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടെ ഇരയാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഗുരുവായൂർ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടിൽ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി റിമാൻഡിൽ.
അതേസമയം നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു. കോഴിക്കോട് വടകര തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. കടത്തനാട് ലേബര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായ കോണ്‍ഗ്രസ് നേതാവ് സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്.
നിക്ഷേപ തുക തിരിച്ചു കിട്ടുന്നതിനായി ഇദ്ദേഹം പല വട്ടം നേതാവിനെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതാണ് ജീവനൊടുക്കുന്നതില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Story Highlights : congress leader arrest thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




