Advertisement

‘നയരാഹിത്യം എന്നത് അദ്ദേഹത്തിന്റെ തോന്നല്‍; അദ്ദേഹത്തിന്റെ നയമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്; പുതിയ ഗവണ്‍മെന്റിന്റേതാണ്’; പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി

May 29, 2026
Google News 2 minutes Read
V D PV

നയപ്രഖ്യാപനത്തിലെ വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നയരാഹിത്യം അദ്ദേഹത്തിന്റെ തോന്നലാണെന്നും അദ്ദേഹത്തിന്റെ നയമല്ല തങ്ങള്‍ നടപ്പാക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതിയ ഗവണ്‍മെന്റിന്റെ നയമാണ് നടപ്പാക്കുന്നതെന്നും വളരെ വ്യത്യസ്തമായ നയമാണെന്നും അദ്ദേഹം പറഞ്ഞു.

സമീപനങ്ങളില്‍ വളരെ കാര്യമായ മാറ്റമുണ്ട്. ഇതൊക്കെ പറഞ്ഞിട്ടാണല്ലോ ഞങ്ങള്‍ ജയിച്ചത്. ഗവണ്‍മെന്റ് തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയായിട്ടുള്ള പദ്ധതികള്‍ ഗവര്‍ണറുടെ പദ്ധതികളില്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലല്ലോ – അദ്ദേഹം പറഞ്ഞു.

കിഫ്ബിയെ സംബന്ധിച്ച് ഈ ഗവണ്‍മെന്റ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കും. അതിനാല്‍ പല പദ്ധതികളുടെയും അജന്‍ഡ ഇന്നത്തെ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മാറ്റിവച്ചു. നയപരമായ തീരുമാനം അക്കാര്യത്തില്‍ എടുത്തതിന് ശേഷം വേണ്ട രീതിയില്‍ തീരുമാനമുണ്ടാകും – അദ്ദേഹം പറഞ്ഞു.

അഞ്ച് ഇന്ദിരാഗ്യാരന്റികള്‍ നടപ്പിലാക്കും, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയില്‍ നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Story Highlights : Criticism on policy statement; V D Satheesan responds to Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here