Advertisement

മുന്‍മന്ത്രി ടി യു കുരുവിള അന്തരിച്ചു

May 29, 2026
Google News 2 minutes Read
ex minister p u kuruvila passes away

കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍മന്ത്രിയുമായ ടി യു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കോതമംഗലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എംഎല്‍എ ആയിരുന്നത്. (ex minister p u kuruvila passes away)

ഈ മാസം 12-ാം തിയതിയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി 9.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പി ജെ ജോസഫിനെതിരെ വിമാനയാത്രയിലെ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ മന്ത്രിസഭയില്‍ അദ്ദേഹം അംഗമാകുന്നത്. പി ജെ ജോസഫിന്റെ വിശ്വസ്തനായാണ് പി യു കുരുവിള അറിയപ്പെട്ടിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഒരു അഴിമതി ആരോപണം പി യു കുരുവിളയ്‌ക്കെതിരെ വരികയും അദ്ദേഹത്തിനും രാജിവയ്‌ക്കേണ്ടി വരികയുമാണ് ഉണ്ടായത്. പിന്നീട് മോന്‍സ് ജോസഫാണ് മന്ത്രിയാകുന്നത്.

Read Also: ഫുട്‌ബോള്‍ ഫെഡറേഷനുമായി കരാര്‍ തര്‍ക്കം; കോച്ചിന്റെ നിസഹകരണത്തില്‍ സെനഗല്‍ ടീമിന്റെ അമേരിക്കന്‍ യാത്ര വൈകി

കോതമംഗലം ഊഞ്ഞപ്പാറ സ്വദേശിയാണ് പി യു കുരുവിള. ഇദ്ദേഹം 1964 മുതല്‍ 78 വരെ എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. ഇതു കൂടാതെ കീരമ്പാറ സര്‍വിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് , കോതമംഗലം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ , കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ ചുമതകലളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1996 മുതല്‍ 2001 വരെ ഇദ്ദേഹം കേരള സംസ്ഥാന ഹൗസിംഗ് ബോഡിന്റെയും ചെയര്‍മാനായിരുന്നു. 2006, 2011 എന്നീ വര്‍ഷങ്ങളില്‍ കോതമംഗലം നിയോജകമണ്ഡലത്തുനിന്ന് ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിറിയാക് ഓര്‍ത്തഡോക്‌സ് സഭയുടെ ലേ സെക്രട്ടറിയായി ഇദ്ദേഹം കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇദ്ദേഹത്തിന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.

Story Highlights : ex minister p u kuruvila passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here