Advertisement

എന്‍സിപി സംസ്ഥാന ഘടകം പിളര്‍ന്നു; ദേശീയ ബന്ധം ഉപേക്ഷിച്ച് ശശീന്ദ്രന്‍, തോമസ് കെ തോമസ് വിഭാഗം

May 29, 2026
Google News 2 minutes Read
ak saseendran

എന്‍സിപി സംസ്ഥാന ഘടകം പിളര്‍ന്നു. ജൂണ്‍ ഇരുപതിന് പുതിയ പാര്‍ട്ടി പ്രഖ്യാപനമെന്ന് തോമസ് കെ തോമസ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത വിമത വിഭാഗം യോഗത്തില്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് പിളര്‍പ്പ്. (ncp kerala splits| ak saseendran)

അധികാര തര്‍ക്കത്തില്‍ ഉലഞ്ഞ് നില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി പിളര്‍ന്നത്. കേളത്തില്‍ പുതിയ ഘടകം രൂപപ്പെടുന്നു. ദേശീയ നേതൃത്വം എന്‍ ഡി എയുമായി സഹകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂണ്‍ 20ന് കൊച്ചിയില്‍ ജനറല്‍ബോഡിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ പേരും, ബൈലോയും, മറ്റ് മുന്നോട്ടുള്ള തീരുമാനങ്ങളും എടുക്കുന്നതിന് എ കെ ശശീന്ദ്രനും, തോമസ് കെ തോമസും നേതൃത്വം നല്‍കുന്ന കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തോമസ് കെ തോമസ് പ്രസിഡന്റ് ആകണമെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്.

Read Also: ആലുവയില്‍ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസ്: പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം; മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

ഒരാഴ്ച മുന്‍പ് പി ടി ചാക്കോയുടെ നേതൃത്തിലുള്ള വിഭാഗം യോഗം ചേര്‍ന്ന് തോമസ് കെ തോമസിനെ പുറത്താക്കി പി എം സുരേഷ് ബാബുവിനെ സംസ്ഥാന പ്രസിഡന്റ് ആക്കി പ്രഖ്യാപിച്ചിരുന്നു. എ കെ ശശീന്ദ്രന്‍ വിഭാഗം വിമത നീക്കം നടത്തുന്നു എന്നായിരുന്നു ചാക്കോ പക്ഷത്തിന്റെ ആരോപണം. നേരത്തെ ഇടഞ്ഞു നിന്ന എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ എല്‍ ഡി എഫിന്റെ പിന്തുണയും ഈ വിഭാഗം ഉറപ്പിക്കുന്നുണ്ട്.

Story Highlights : ncp kerala splits| ak saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here