‘യുഡിഎഫ് സർക്കാര്‍ തിരുത്തി; ഇത് എല്‍ഡിഎഫ് നിലപാടിന്‍റെ വിജയം’; വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ പോസ്റ്റുമായി റിയാസ്
വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത കോൺഗ്രസ് നിലപാടിനെ സ്വാഗതം ചെയ്‌തു മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ പിഎ.മുഹമ്മദ് റിയാസ്. കോൺഗ്രസ് നിലപാടിനെ സ്വാഗതം ചെയ്യൂന്നുവെന്നും ഇത് എല്‍ഡിഎഫിന്‍റെ വിജയമെന്നും മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ പിഎ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു.
UDF സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തിച്ചു. ക്രിയാത്മക പ്രതിപക്ഷമാകാൻ LDFന് സാധിച്ചു എന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രതികരിച്ചിരുന്നു. ദേശീയ ഗീതത്തെയും ഗവർണറെയും അവഹേളിച്ചെന്ന് ആരോപിച്ച് വി.മുരളീധരൻ ആണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെയായിരുന്നു ഗവര്‍ണറുടെ പരസ്യ വിമര്‍ശനം. സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും തുടർ നടപടി പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു.
Story Highlights : p a mohammed riyas on vandematharam udf niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




