‘അവര്‍ എന്നോട് ഒന്നും ചോദിച്ചിട്ടില്ല; വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്; എല്ലാ സ്ഥലങ്ങളിലും ശാന്തമായാണ് പ്രതിഷേധിച്ചത്’; പിണറായി വിജയന്‍
ഇഡി റെയ്ഡിലെ കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ബിജെപി ഇതര പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രം പ്രയോഗിക്കുന്ന ആയുധമാണ് ഇ.ഡി. സങ്കുചിതമായ നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രതികരിക്കാത്തത് അദ്ദേഹത്തോട് ചോദിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
നമ്മുടെ രാജ്യത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നേരെ കഠിനമായ നീക്കങ്ങളാണ് എല്ലാ കാലത്തും ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തിന്റെ വസ്തുതകള്‍ക്ക് ചേരാത്ത ഒരു നിലപാടാണ്. കോണ്‍ഗ്രസിന് അവര്‍ക്കെതിരെ വരുമ്പോള്‍ മാത്രമാണ് അവര്‍ ഇ ഡിക്കെതിരെ പ്രതികരിക്കാറ്. എം കെ സ്റ്റാലിന്‍, അരവിന്ദ് കെജരിവാള്‍ എന്നിവര്‍ ആ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ വസ്തുതകള്‍ക്ക് ചേരാത്ത നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സങ്കുചിതമായ നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്താണ് എന്നത് അദ്ദേഹത്തോട് ചോദിക്കണം – പിണറായി വിജയന്‍ പറഞ്ഞു.
ഇ ഡി റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ തന്നോട് ഒന്നും ചോദിച്ചില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും ശാന്തമായാണ് പ്രതിഷേധിച്ചത് എന്നായിരുന്നു, ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി.
വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. അത് വസ്തുതയാണ്. എന്നോട് ഒന്നും ചോദിക്കുന്നത് കണ്ടില്ല. ഞാന്‍ അവിടെയുണ്ടായിരുന്നു എന്നത് മാത്രം – അദ്ദേഹം പറഞ്ഞു.
Story Highlights : Pinarayi Vijayan on ED raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




