Advertisement

‘നരേന്ദ്രമോദിജിയെ നിരന്തരം അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്, ഇനി ഇവർക്കെല്ലാം വിട’; രാജീവ് ചന്ദ്രശേഖർ

May 29, 2026
Google News 2 minutes Read

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ പ്രതിപക്ഷ നിരയിലെ പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ നടത്തിയുമാണ് ഈ നാല് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവരുടെ രാഷ്ട്രീയ ജീവിതം അഴിമതിയിലും അവസരവാദത്തിലും അധിഷ്‌ഠിതമാണെന്നും, ഇവരുടെ സ്ഥാനചലനത്തിലൂടെ ഈ രാഷ്ട്രീയത്തിന് അന്ത്യമായെന്നും അദ്ദേഹം ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്ബുക് പോസ്റ്റ്

പ്രധാനമന്ത്രി Narendra Modi ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്.
അതിൽ മൂന്ന് പേരെ— Pinarayi Vijayan, Mamata Banerjee M. K. Stalin — അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി. പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ ആകട്ടെ, സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെ ഒതുക്കുകയും ചെയ്തു.
ഇനി ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും.
അഴിമതിയിലും അവസരവാദത്തിലും കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്റെ അന്ത്യം ഇങ്ങനെയൊക്കെത്തന്നെയാണ്. KARMA..

Story Highlights : rajeev chandrasekhar fbpost against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here