ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി
ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്, ഇന്‍-സര്‍വീസ് അധ്യാപകര്‍ക്ക് ടെറ്റ് യോഗ്യത നേടാനുള്ള കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി കോടതി ഇളവ് ചെയ്തു. (Supreme Court extends TET deadline for in-service teachers)
പുതിയ ഉത്തരവ് പ്രകാരം, മുന്‍പ് നിശ്ചയിച്ചിരുന്ന 2027 ഓഗസ്റ്റ് 31-ന് പകരം 2028 ഓഗസ്റ്റ് 31 വരെ അധ്യാപകര്‍ക്ക് ടെറ്റ് പാസാകാന്‍ സമയം അനുവദിച്ചു. കേരള സര്‍ക്കാരും വിവിധ സംഘടനകളും നല്‍കിയത് ഉള്‍പ്പടെ 45-ഓളം പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിച്ചത്. നിലവില്‍ ഉള്ള അധ്യാപകര്‍ക്ക് അവര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഉള്ള നിയമത്തിന്റെയും, ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ജസ്റ്റിസ് മാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ നെറ്റ്, എംഫില്‍, എംഎഡ്, പിഎച്ച്ഡി അടക്കം ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും.
Story Highlights : Supreme Court extends TET deadline for in-service teachers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




