ഇ ഡി അന്വേഷണം തടയണം: CMRL അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലിൽ അന്തിമ വിധി വരും വരെ തുടർനടപടികൾ വിലക്കണമെന്നാണ് ആവശ്യം. അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെ പരിശോധന, ചോദ്യംചെയ്യൽ അടക്കമുള്ള നടപടികൾ നിർത്തി വയ്ക്കണം, ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നുമാണ് ആവശ്യം. തെളിവുകൾ പരിശോധിച്ച ഇ ഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റിൽ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നൽകാനാണ് തീരുമാനം.
റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. വീണയ്ക്ക് പുറമെ സിഎംആർഎലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇഡി വാർത്തകുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങി. 2019-ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ അന്വേഷണ പരിധിയിലാണ്. അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ പരിശോധിക്കും. റെയ്ഡിൽ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ മൂന്നോളാം അക്കൗണ്ടുകൾ ഉൾപെടുന്നു.
Read Also: ഇ ശ്രീധരന്റെ അതിവേഗ ബദൽ പാത സർക്കാർ ഏറ്റെടുക്കാൻ ആലോചന, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ ഇഡി റെയ്ഡ് നടത്തുകയായിരുന്നു. ഇഡി റെയ്ഡിനെതിരെ കനത്ത പ്രതിഷേധമാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ഉയർന്നത്. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കുകയും ചെയ്തിരുന്നു.
Story Highlights : CMRL appeal to be considered by High Court on Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



