മാസപ്പടി കേസ്: പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? CPIൽ ആശയക്കുഴപ്പം
മാസപ്പടി കേസിലെ ഇഡി റെയ്ഡിന് എതിരായ സിപിഐഎം പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം. വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
ബിസിനസുളള മകളുടെ കേസിനെ രാഷ്ട്രീയമായി പിന്തുണക്കുന്നത് ഉചിതമല്ല. ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വം അമിതാവേശം കാട്ടരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പാർട്ടിക്കുളളിൽ ഭിന്നാഭിപ്രായം ഉയർന്നതോടെയാണ് ഇന്നലെ ബിനോയ് വിശ്വം നിലപാട് മയപ്പെടുത്തിയത്. അത്തരം സീനുകൾ ഒഴിവാക്കേണ്ടത് ആയിരുന്നു എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. ഇഡി റെയ്ഡ് മുഖ്യമന്ത്രി വിഡി സതീശനും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയെന്ന സിപിഐഎം വാദവും സിപിഐ ഏറ്റെടുത്തില്ല. അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Read Also: ഇ ഡി അന്വേഷണം തടയണം: CMRL അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
മകൾ പിണറായി വിജയന്റെ ഒപ്പം താമസിക്കുന്നതിനാലാണ് ഇഡി സംഘം വീട്ടിലെത്തിയത്. ബിസിനസ് നടത്തുന്ന മകൾ ഒപ്പം താമസിക്കുന്നത് ശരിയാണോയെന്നം ചില പ്രധാന നേതാക്കൾ ചോദിച്ചു. ജനവികാരം ഉണ്ടെന്ന് പറയുന്നതിൽ അർഥമില്ല. പിണറായി വിജയനെതിരെയാണ് അന്വേഷണമെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മകൾക്കെതിരായ കേസിൽ നിയമപരമായ പിന്തുണ നൽകാം എന്നാൽ രാഷ്ട്രീയപരമായി പ്രതിരോധിക്കേണ്ടെന്നും അത് അനുചിതമാണെന്നുമാണ് സിപിഐയിൽ ഉയർന്ന അഭിപ്രായം.
Story Highlights : Confusion in CPI over supporting CPIM protest against ED raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




