Advertisement

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം; LDFൽ അസാധാരണ പ്രതിസന്ധി

May 30, 2026
Google News 2 minutes Read
LDF

എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതാണ് യോഗം വിളിക്കുന്നതിന് പ്രതിസന്ധിയായത്. പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽ വിട്ടു വീഴ്ച ചെയ്യാതെ സിപിഐ നിലപാട് കടുപ്പിക്കുകയാണ്. വിട്ടു നൽകില്ലെന്ന് സിപിഐഎം ആവർത്തിച്ച് രം​ഗത്തുണ്ട്. ഇരുപാർട്ടികളുടെയും നിലപാടാണ് അസാധാരണ പ്രതിസന്ധിക്ക് കാരണം.

എൽഡിഎഫ് നിയമസഭ കക്ഷി ഉപ നേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. പലപ്പോഴും ആ പദവി ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തിൽ ബന്ധപ്പെടുന്നുണ്ട്. എപ്പോൾ ഇതിൽ തീരുമാനമെടുക്കും എന്നത് ഒരു മുഹൂർത്തം തീരുമാനിച്ചിട്ടില്ല. എന്തായാലും അതിന് പരിഹാരം ഉണ്ടാകും. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സിപിഐക്കും സിപിഐഎമ്മിനും ഉണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു.

Read Also: മാസപ്പടി കേസ്: പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? CPIൽ ആശയക്കുഴപ്പം

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് ലഭിച്ചേ തീരൂ എന്ന നിലപാടിലാണ് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി എന്ന് പ്രഖ്യാപിക്കും എന്നതിന് പ്രത്യേക മുഹൂർത്തമൊന്നും കുറിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

Story Highlights : Dispute over the post of Deputy Leader of Opposition; Crisis in LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here