‘സൊസൈറ്റിയുടെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമിച്ചു; മരണത്തിന് ഉത്തരവാദി പ്രസിഡന്റും സെക്രട്ടറിയും’; കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം
കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം. ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുൻപുള്ള ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം 24ന്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണന് അയച്ച ശബ്ദം സന്ദേശമാണ് ലഭിച്ചത്. കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.
തന്റെ മരണത്തിനു ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്ടേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ, മജീദ്, ബിനീഷ് എന്നിവരെന്നും ശബ്ദ സന്ദേശത്തിൽ ഇബ്രാഹിം ഹാജി വ്യക്തമാക്കി.
എന്റെ മരണത്തിനു ഉത്തരവാദി സോസൈറ്റി.ഞാൻ മരിച്ചാൽ എന്റെ സന്ദേശം എല്ലാവർക്കും കൈമാറണം. മരണത്തിനു കാരണമായവരെ ജീവിതകലം മുഴുവൻ ജയിലിൽ ഇടണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
കിട്ടാൻ ഉള്ളത് 75 ലക്ഷം രൂപയാണ്. നാട്ടുകാരും രാഷ്ട്രീയക്കാരും ആ പണം എന്റെ മക്കൾക്ക് നേടിക്കൊടുക്കണം. സൊസൈറ്റിയിൽ നിക്ഷേപിച്ചത് 24 ലക്ഷം രൂപ. രണ്ട് ലക്ഷം ആണ് തിരികെ കിട്ടിയത്. ബിനെഷിന് നൽകിയത് 11 ലക്ഷം. ഒരു ലക്ഷം ആണ് തിരികെ കിട്ടിയത്. വീട് ആക്കി തരാം എന്ന് പറഞ്ഞു 22 ലക്ഷം വാങ്ങി. ലാഭം ഉൾപ്പെടെ 75 ലക്ഷം ആണ് കിട്ടാൻ ഉള്ളത്. വണ്ടി ഇടിച്ചു കൊല്ലൻ ശ്രമിച്ചു,
സോസൈറ്റിയുടെ വണ്ടി ഉപയോഗിച്ച് എന്നെ കൊല്ലാൻ ശ്രമിച്ചു. വടകര ഗവണ്മെന്റ് ആശുപത്രിക്ക് സമീപം വെച്ച് അത് സംഭവിച്ചു. പൊലീസിൽ പരാതി കൊടുത്തതിനു ദേഷ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരേ പരാതി നൽകി. വടകര പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ല., ആറു മാസം മുൻപ് പരാതി നൽകിയെന്നും ഇബ്രാഹിം ഹാജി സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Story Highlights : ibrahim haji death kadathanad labour contract society
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




