ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ് സെന്ററുമായി തിരുവനന്തപുരം സ്വദേശി
അധികം ജനശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ഒരു വ്യായാമ മുറയാണ് പിലാറ്റീസ്. തുടക്കം ജർമ്മനിയിൽ. എന്നാൽ ഇന്ന് തിരുവനന്തപുരം ജില്ലയിലും സ്വന്തമായി ഒരു പിലാറ്റീസ് സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിനിമ- സംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ആയിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടകൻ. തിരുവനന്തപുരം സ്വദേശിയായ സ്നേഹ അജിത്താണ് കവടിയാറിലെ പുതിയ പിലാത്തീസ് സെന്ററിന്റെ സ്ഥാപക.
ലക്ഷ്യം വ്യായാമമുറകളുടെയും ആരോഗ്യസംരക്ഷണത്തിന്റെയും പുതിയ മാതൃക. ഓസ്‌ട്രേലിയൻ ഫിസിയോതെറാപ്പി പിലാത്തീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തോടെയാണ് പ്രവർത്തനം. യുകെയിൽ നിന്നുള്ള പിലാത്തീസ് ഉപകരണങ്ങളാണ് സ്നേഹ നേരിട്ട് നാട്ടിലെത്തിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഓസ്‌ട്രേലിയൻ ഫിസിയോതെറാപ്പി ആൻഡ് പിലാത്തീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശീലനം ലഭിച്ച ഇൻസ്പെക്ടറും സ്ഥാപനത്തിന്റെ ഭാഗമാകും . തുടക്കക്കാർ, ഇടത്തരം, മികച്ച പരിശീലനം നേടിയവർക്കുമെല്ലാം സെന്ററിലേക്ക് എത്താം. കൂടുതൽ ആളുകൾ ഇനിയുമെത്തുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ സ്ഥാപക ഉടമയും സംഘവും.
Story Highlights : New model of healthcare: Thiruvananthapuram native with a Pilates center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




