തിരുവനന്തപുരത്ത് കോളജിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി
തിരുവനന്തപുരത്ത് കോളജിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അയിരൂപ്പാറ സ്വദേശി അൽ അമീനാണ് പരുക്കേറ്റത്. വെഞ്ഞാറമ്മൂട് മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിങ്ങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് അമീൻ. കോളജിലെ പരിപാടിക്കിടെ പുറത്ത് നിന്നെത്തിയ സംഘമാണ് അൽ അമീനെ മർദിച്ചത്. മർദനത്തിൽ കണ്ണിന് പരുക്കേറ്റ അൽഅമീൻ ശസ്ത്ര ക്രീയക്ക് വിധേയനായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ലഹരി ഉപയോഗിച്ചായിരുന്നു അതിക്രമം നടത്തിയതെന്ന് അമീന്‍ പറഞ്ഞു. ഇത് തടഞ്ഞപ്പോഴാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്. ഇടിവള ഉപയോഗിച്ച് അമീന്റെ കണ്ണിന് ഇടിക്കുകയായിരുന്നു. പൂർവ വിദ്യാർഥികളുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ആളുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെ ഐഡി ഉള്‍പ്പെടെയാണ് വിദ്യാര്‍ഥിയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. വെഞ്ഞാറമൂട് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.
തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടിയ അൽ അമീൻെറ ഇടതു കണ്ണിന് അടിയന്തിര ശസ്ത്രക്രിയ നടത്തി.പരുക്ക് കാഴ്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തിട്ടണ്ട്.എന്നാൽ പ്രതികളെ ആരെയും പിടികൂടിയില്ല.ശിവജിത്ത്, നിതിൻ, കാശിനാഥ്, കണ്ടാൽ അറിയാവുന്ന മറ്റ് നാലുപേർക്കും എതിരെയാണ് കേസ് .പ്രതികളുടെ ദൃശ്യങ്ങൾ കൈമാറിയിട്ടും നടപടി വൈകുന്നുവെന്നാണ് പരുക്കേറ്റവിദ്യാർത്ഥിയുടെ കുടുംബത്തിൻെറ പരാതി.
Story Highlights : Student loses sight in college clash in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




