Advertisement

എസ്പി ക്വാട്ടേഴ്സിലെ കറണ്ട് ബില്ലടച്ചത് പൊലീസുകാരിൽ നിന്ന് പിരിച്ച അമിനിറ്റി ഫണ്ട് ഉപയോഗിച്ച്; രേഖകൾ ട്വന്റി ഫോറിന്

May 30, 2026
Google News 2 minutes Read
police

തൃശ്ശൂർ റൂറൽ എസ് പി യുടെ ക്വാട്ടേഴ്സിലെ കറണ്ട് ബില്ല് അടച്ചത് പൊലീസുകാരിൽ നിന്ന് പിരിച്ച അമിനിറ്റി ഫണ്ട് ഉപയോഗിച്ച്. മുപ്പത്തിയാറായിരത്തിലധികം രൂപയാണ് റൂറൽ എസ്പിയുടെ ക്വാട്ടേഴ്സിനുള്ള കറണ്ട് ബില്ല്. അമിനിറ്റി ഫണ്ട് യോഗത്തിന്റെ മിനിറ്റിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പൊലീസുകാരുടെ ക്ഷേമത്തിനു വേണ്ടി പിരിക്കുന്ന തുകയാണ് അമിനിറ്റി ഫണ്ട്. ക്വാർട്ടേഴ്സിലെ കറണ്ട് ബില്ലുകൾ താമസക്കാർ തന്നെ നൽകണമെന്ന പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ ഉത്തരവ് ലംഘിച്ചാണ് അമിനിറ്റി ഫണ്ടിൽ നിന്ന് പണം എടുത്ത് ബില്ലടച്ചത്.

2024 വർഷത്തിൽ തൃശ്ശൂർ റൂറൽ എസ് പി യുടെ ക്വാട്ടേഴ്സിലെ കറണ്ട് ബില്ലാണ് ഫണ്ട് ഉപയോഗിച്ച് പലതവണകളായി അടച്ചിരിക്കുന്നത്. എല്ലാമാസവും പൊലീസുകാരിൽ നിന്നും പിരിക്കുന്ന തുകയാണിത്. ഈ വിഷയത്തിൽ പോലീസുകാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്.

Story Highlights : The electricity bill at SP Quarters was paid using the amenity funds collected from the policemen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here