Advertisement

അഷ്‌കർ കൊടും ക്രിമിനൽ; മകളെ അവൻ കൊല്ലാക്കൊലചെയ്തു, തല ഭിത്തിയിൽ ഇടിപ്പിച്ചു, രണ്ടു ചെവിയും പൊത്തി അടിച്ചു

May 31, 2026
Google News 1 minute Read
nedumangad

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുള്ള കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച അഷ്ടകർ കൊടുംക്രിമിനൽ. അഷ്കറിന്റെ കണ്ണില്ലാക്രൂരതയിൽ ആദ്യഭാര്യ ആമിനയുടെ ശരീരമാകെ തളർന്ന നിലയിലാണ്. കേട്ടാൽ മരവിച്ച് പോകുന്ന അഷ്കറിന്റെ കൊല്ലാക്കൊല.

പലതവണ ഭിത്തിയിലിടിപ്പിച്ചും, കെട്ടിത്തൂക്കിയും, വായിൽ വിഷമൊഴിച്ചും , കിണറ്റിലിട്ടും അഷ്കർ ആമിനെയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആമിനയുടെ മാതാവ് ഷജീല ബീവി പറയുന്നു. പാലോട് സ്വദേശിനിയായ ആമിനയെ 2022 ലാണ് വിവാഹം കഴിച്ചുവിട്ടത്. 2024 മുതൽ ആമിന ശരീരം തളർന്ന് കിടപ്പിലാണ്.
13 മാസം ആമിന കോമ സ്റ്റേജിൽ കഴിഞ്ഞു.ഭിത്തിയിൽ തല ഇടിപ്പിച്ചതായിരുന്നു കാരണം. നിലവിൽ ആമിനയ്ക്ക് പ്രായം 21 വയസ്സാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിയോ തെറാപ്പി വിഭാഗത്തിൽ ചികിത്സയിലാണ് യുവതി.

അഷ്‌കറും, മാതാവും, സഹോദരിയും മർദിച്ച് ഫാനിൽ കെട്ടി തൂക്കാൻ ശ്രമിച്ചു. ഓട്ടോറിക്ഷയിൽ നിന്നും തള്ളി ഇടാൻ ശ്രമിച്ചു. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ച മുതൽ മകളെ ശാരീരികമായി ഉപദ്രവിച്ചു. മകളെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു.ഈ വിവരം മാതാപിതാക്കളോട് പറഞ്ഞാൽ കെട്ടി തൂക്കുമെന്നായിരുന്നു ഭീഷണി. നീയുള്ളപ്പോൾ വേറെ വിവാഹം കഴിക്കുമെന്നും,മിണ്ടിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിഎന്നും മാതാവ് ഷജീല ബീവി ട്വന്റി ഫോറിനോട് പറഞ്ഞു.

അതേസമയം, മനസാക്ഷിയെ ഒന്നരവയസുകാരന്റെ മരണത്തിൽ, തെളിവെടുപ്പെടുപ്പിനിടെ പ്രതി അഷ്കറിനെതിരെ വൻ ജനരോഷം ഉണ്ടായി. പനവൂർ കരിക്കുഴിയിലെ വീട്ടിലെത്തിച്ച പ്രതിയ്ക്ക് നേരെ നാട്ടുകാർ കയ്യേറ്റത്തിന് ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കുഞ്ഞിനെ സ്ഥിരമായി ക്രൂരമായി മർദിച്ചെന്ന് അഷ്‌കർ പൊലീസിനോട് സമ്മതിച്ചു. അഷ്കർ കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടെന്ന് മാതാവും മൊഴി നൽകി. ഒന്നരവയസുകാരന്റെ ശരീരത്തിൽ മുഴുവൻ ക്രൂരമർദനത്തിന്റെ ഞെട്ടിക്കുന്ന പാടുകളുണ്ടായിരുന്നു.

Story Highlights : Nedumangad child death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here