‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍
സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് വധഭീഷണി. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് അജ്ഞാതന്‍ ഫോണിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. എംഎല്‍എ പൊലീസില്‍ പരാതി സമര്‍പ്പിച്ചു. ( sandeep varier mla got death threat call)
ഫോണ്‍ കോള്‍ വന്നത് വാരണസിയില്‍ നിന്നെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ കോള്‍ വന്ന സിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരു കൊല്ലം സ്വദേശിയുടെ പേരിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
ഇന്ന് വൈകീട്ട് ആറേ കാല്‍ മണിയോടെയാണ് സന്ദീപ് വാര്യര്‍ എംഎല്‍എയുടെ ഫോണിലേക്ക് ഭീഷണി കോളെത്തുന്നത്. ആ സമയം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി എംഎല്‍എ പുറത്തേക്കിറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഫോണിലൂടെ അജ്ഞാതന്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞതായും സന്ദീപിന്റെ പരാതിയിലുണ്ട്. ഫോണ്‍ വയ്ക്കുന്നതിന് മുമ്പ് വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കോള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് ഇത് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചതെന്നും എംഎല്‍എ പറയുന്നുണ്ട്. തനിക്ക് ജീവഭയമുണ്ടെന്ന് കാട്ടിയാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്.
Story Highlights : sandeep varier mla got death threat call
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




