Advertisement

‘മയക്കുമരുന്ന് സ്വാധീനം കണ്ടാൽ അറിയിക്കണം, രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം; ഓരോ ദിവസവും കുട്ടികളോട് അന്നന്നത്തെ സ്കൂൾ വിശേഷം ചോദിക്കണം’; മന്ത്രി കെ മുരളീധരൻ

6 days ago
Google News 1 minute Read

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ. കേരളത്തിൽ മയക്കുമരുന്നിന്റെ സ്വാധീനം പല രംഗത്തുമുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ പ്രവർത്തനം കൂടുതലാണ്. നമ്മൾ ഏറ്റവും അധികം പോരാടുന്നത് മയക്കുമരുന്നിനു എതിരെയാണ്.

രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം. ഓരോ ദിവസവും കുട്ടികളോട് അന്നന്നത്തെ സ്കൂൾ വിശേഷം ചോദിക്കണം. ഒരു ജനപ്രതിനിധിയായി വിദ്യാലയത്തിലേക്ക് കടന്നു വരാൻ കഴിഞ്ഞതിൽ സന്തോഷം. മൂന്നാമത്തെ മുഖ്യമന്ത്രിയുമായി താൻ വേദി പങ്കിടുന്നു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു ബസ് കൂടി പട്ടം സ്കൂളിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രവേശനോത്സവത്തിൽ തൻ്റെ കുട്ടിക്കാല ഓർമ്മകളും മുഖ്യമന്ത്രി പങ്കുവെച്ചു. ഇവിടെയിരിക്കുമ്പോൾ തന്റെ കുട്ടിക്കാലമാണ് മനസിൽ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും തൻ്റെ വീട്ടിൽ നിന്നും ആരും വന്നിട്ടില്ല. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ തന്നെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോളേജിൽ പ്രീഡിഗ്രിക്ക് ചേർക്കാൻ വേണ്ടി മാത്രമാണ് അന്ന് രക്ഷിതാക്കൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ക്ക് വലിയ പങ്ക് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കളും അധ്യാപകരും തമ്മില്‍ മികച്ച സൗഹൃദം ഉണ്ടാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം നവോന്മേഷത്തോടെ മുന്നേറണം. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്പരം പങ്കുവെയ്ക്കണം.

കുട്ടികളുടെ താൽപര്യങ്ങൾ കണ്ടുപിടിക്കണമെന്നും അത് തേടി പിടിക്കുക എന്നതാണ് വലിയ വെല്ലുവിളിയെന്നും വി ഡി സതീശൻ പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടാവുകയാണെന്നും ഓരോ ദിവസവും കുട്ടികളോട് അന്നന്നത്തെ സ്കൂൾ വിശേഷങ്ങൾ ചോദിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

Story Highlights : k muraleedharan about anti drugs udf campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here