ഇന്ധന വില വർധനവ്, അധിക നികുതി വേണ്ടെന്ന് വക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം, സതീശൻ കുറച്ചില്ലെങ്കിൽ ഇരട്ടത്താപ്പെന്ന് ജനങ്ങൾ കരുതും; കെ സുരേന്ദ്രൻ
ഇന്ധന വില വർധനവ്, അധിക നികുതി വേണ്ടെന്ന് വക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. 10 രൂപയെങ്കിലും കുറയ്ക്കണം.പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ ആവശ്യപ്പെട്ട കാര്യം തന്നെയാണ് താൻ ഉന്നയിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയാപ്പോൾ കുറച്ചില്ലെങ്കിൽ ഇരട്ടത്താപ്പ് ആണെന്ന് ജനങ്ങൾ കരുതും. സംസ്ഥാന സർക്കാർ വരുമാനം കുറയ്ക്കാൻ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇളവ് നൽകി.34 രൂപയാണ് വിവിധ നികുതി ഇനത്തിൽ കേരളം ഈടാക്കുന്നത്. നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടത് അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ്. 10 രൂപ എങ്കിലും കുറച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകും.
രാജ്യത്തെ എൽപിജി വില വർധനവിന് കാരണം അന്താരാഷ്ട്ര സാഹചര്യങ്ങൾ. മറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചരണത്തിൻ്റെ ഫലം. വില സ്ഥിരത നേടിയാൽ വില കുറയ്ക്കാം എന്ന വി.ഡി. സതീശൻ്റെ പ്രസ്താവന. നിലപാടുകളിൽ നിന്നുള്ള ഒളിച്ചോട്ടമെന്നും സുരേന്ദ്രൻ വിമർശിച്ചു.സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ല. നയപ്രസംഗത്തിലും വിലക്കയറ്റം പിടിച്ച് നിർത്താൻ പ്രഖ്യാപനം ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
സിഎംആർഎൽ അഴിമതിയിൽ യുഡിഎഫിന് മിണ്ടാൻ പറ്റില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ മന്ത്രിമാർ വീതം പറ്റി. പിണറായി വിജയനും മകളും നടത്തിയത് വലിയ അഴിമതി. അന്വേഷണത്തിൽ എല്ലാം തെളിയും. പിണറായി വിജയൻ അകത്താവണം എന്ന് ആഗ്രഹിച്ച നേതാക്കളിൽ പലരുമാണ് ഇഡി റെയ്ഡ് നടന്നപ്പോൾ പ്രതിഷേധിച്ചത്.
തിരുവനന്തപുരത്തെ വെള്ളക്കെട്ടിൽ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം. മഴക്കാലപൂർവ്വം ശുചീകരണം നടത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും താൻ കണ്ടിട്ടുണ്ട്. ആറുമാസം കൊണ്ട് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights : k surendran on oil petrol price hike in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




