Advertisement

ഇ ഡി അന്വേഷണം തടയണം; സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

6 days ago
Google News 3 minutes Read

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. ഹര്‍ജിയെ ഇ ഡി അതിശക്തമായി എതിര്‍ക്കും. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. റെയ്ഡില്‍ ലഭിച്ച തെളിവുകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഹൈക്കോടതിയില്‍ അറിയിക്കും. (kerala hc will consider cmrl appeal against ed)

നീതിനിഷേധം ഉണ്ടായെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത പുതിയ അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ഇ ഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടും. 7B കോടതിയില്‍ അഞ്ചാമത്തെ ഐറ്റമായിട്ടായിരിക്കും അപ്പീല്‍ പരിഗണിക്കുക.

Read Also: വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; മില്‍മയുടെ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍

ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് ഉള്‍പ്പെടെയുള്ള 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും അവര്‍ എത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്തതിലും കേസ് നടക്കുകയാണ്. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസിന്റെ നീക്കം. കുറ്റപത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തില്‍ നല്‍കി പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് പോലീസ് ശ്രമിക്കുന്നത്. ഇന്നലെ അറസ്റ്റിലായ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍ 26 പേരാണ്.

Story Highlights : kerala hc will consider cmrl appeal against ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here