ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും; സംഘത്തിൽ 30 ഓളം പൊലീസുകാർ
പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കന്റോൺമെന്റ് ACP യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. നാല് SHO മാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകൾ കഴിഞ്ഞ ദിവസം സിപിഐഎം നേതാക്കൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ആസൂത്രിതമെന്ന് ഇ ഡി ആരോപണം. സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഇ ഡി നിലപാട്.
ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച് വിധി പറയും. അതുവരെ സിഎംആർഎല്ലിനെതിരെ നടപടികൾ പാടില്ലെന്ന് കോടതി നിർദേശമുണ്ട്. ഹർജിയിൽ കക്ഷിയല്ലാത്ത വീണ ടി ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെങ്കിലും വെള്ളിയാഴ്ച് വരെ കാത്തിരിക്കാനാണ് തീരുമാനം.
Story Highlights : A special team will investigate the case of attack on ED officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




