Advertisement

പുനർമൂല്യനിർണയത്തിനുള്ള CBSE പോർട്ടൽ പ്രവർത്തനക്ഷമമായി

4 days ago
Google News 1 minute Read

പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ പ്രവർത്തനക്ഷമമായി. അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ എന്നത് അടക്കമുള്ള വീഡിയോയും സിബിഎസ്ഇ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. പോർട്ടലിൽ കഴിഞ്ഞദിവസം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. വെബ്സൈറ്റ് തകരാർ നിരവധി വിദ്യാർഥികളെയാണ് വലച്ചിരുന്നത്.

സിബിഎസ്ഇയുടെ പുതിയ സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻററി സമിതി ഇന്ന് പരിശോധിക്കും. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. ടെൻഡർ പ്രക്രിയയിലെ ക്രമക്കേടുകളും പോർട്ടലിലെ പോരായ്മകളും ബന്ധപ്പെട്ടും നടപടി സ്വീകരിക്കും. ഇതുവരെ നൽകിയ സിബിഎസ്ഇയുടെ വിശദീകരണത്തിൽ അതൃപ്തിയുള്ളതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ.

Read Also: ഡൽഹി സാകേതില്‍ കെട്ടിടം തകർന്നുണ്ടായ അപകടം: ഉടമ അറസ്റ്റിൽ

നീറ്റ്, സിബിഎസ്ഇ വിവാദത്തിൽ, പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. വീഴ്ചകളിൽ സിബിഎസ് ഉന്നത ഉദ്യോഗസ്ഥരോട് വിശദവിവരങ്ങൾ തേടുമെന്ന് ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു. പ്ലസ്ടു പരീക്ഷ എഴുതിയ 18 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കിയ സിബിഎസ്ഇ നടപടി. ഒടുവിൽ പാളിച്ചകളിൽ കർശന നപടിയിലേക്ക് കടക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

Story Highlights : CBSE portal for revaluation becomes operational

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here