Advertisement

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും

June 2, 2026
Google News 2 minutes Read

ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. പിണറായി വിജയന്റെ വാടക വീട്ടിലെ ഇ.ഡി റെയ്ഡിൽ തുടങ്ങി, വന്ദേമാതരം വരെയുള്ള വിവാദങ്ങൾ ചർച്ചയിൽ ഉയർന്നുവരും. നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.

ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്ക് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ എൽഡിഎഫിനു വേണ്ടി മത്സരിക്കും. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. സമകാലിക പ്രാധാന്യമുള്ള വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നന്ദി പ്രമേയ ചർച്ചയിൽ മറ്റന്നാൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. പിന്നാലെ ചർച്ചകൾക്കുള്ള മറുപടി മുഖ്യമന്ത്രി വി.ഡി സതീശനും നൽകും.

Read Also: കെടി ജലീൽ സിപിഐഎമ്മിലേക്ക്: അംഗത്വമെടുക്കാൻ തീരുമാനം

നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാത്ത സംസ്ഥാന സർക്കാർ ആർ.എസ്. എസിന് മുന്നിൽ വഴങ്ങിയെന്ന ആരോപണമായിരിക്കും പ്രതിപക്ഷം ഉയർത്തുക. പൂരം കലക്കിയതടക്കമുള്ള വിഷയങ്ങൾ ഉയർത്തിയായിരിക്കും ഭരണപക്ഷത്തിന്റെ പ്രതിരോധം.

Story Highlights : Discuss motion of thanks on the policy statement will begin in Assembly today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here