Advertisement

സിബിഎസ്ഇയില്‍ പുതിയ നിയമനം; ലോഖണ്ഡെ പ്രശാന്ത് സീതാറം പുതിയ ചെയര്‍മാന്‍; വരുണ്‍ ഭരദ്വാജ് പുതിയ സെക്രട്ടറി

June 2, 2026
Google News 1 minute Read
cbse

സിബിഎസ്ഇയില്‍ പുതിയ നിയമനം. ലോഖണ്ഡെ പ്രശാന്ത് സീതാറാമാണ് പുതിയ സിബിഎസ്ഇ ചെയര്‍മാന്‍. വരുണ്‍ ഭരദ്വാജ് പുതിയ സെക്രട്ടറിയായും നിയമിതനായി. നേരത്തെ, സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ചെയര്‍മാന്‍ രാഹുല്‍ സിംഗിനെയും സെക്രട്ടറി ഹിമാന്‍ഷു ഗുപ്തയെയുമാണ് സ്ഥലം മാറ്റിയത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.

ഭരണം, ധനകാര്യം, അഫിലിയേഷനുകള്‍ തുടങ്ങിയ പ്രധാന ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത. സിബിഎസ്ഇയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍, പരീക്ഷാ ശൃംഖലയിലുടനീളം നയ നിര്‍വഹണത്തിലും അദ്ദേഹം പ്രധാനപങ്ക് വഹിച്ചിരുന്നു.

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിന് നേരെയുണ്ടായ സൈബര്‍ ആക്രമണം കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷ വിദഗ്ധര്‍ നിരീക്ഷിച്ചു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരുന്ന പോര്‍ട്ടല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണശ്രമം ഉണ്ടായത്. സേവനങ്ങള്‍ തടസപ്പെടുത്താനായിരുന്നു നീക്കം. അനധികൃതമായി ചില ഫയലുകളില്‍ കടന്നു കയറാന്‍ ശ്രമം നടന്നു. സൈബര്‍ ആക്രമണ നീക്കം പ്രതിരോധിച്ചു എന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഇതിനോടകം 16000 -ല്‍ അധികം വിദ്യാര്‍ഥികള്‍ പുനര്‍ മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷകള്‍ വിജയകരമായി സമര്‍പ്പിച്ചു.

Story Highlights : Lokhande Prashant Sitaram appointed as CBSE Chairperson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here