‘വി ഡി സതീശൻ പറഞ്ഞത് തെറ്റ്, ഒരു ചർച്ചപോലും നടന്നിട്ടില്ല, പുനരധിവാസത്തിന് ആരും സമ്മതിച്ചിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി മലയിടംതുരുത്തിലെ കുടുംബങ്ങൾ
മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കുടുംബങ്ങള്‍. ഈ വിഷയത്തിൽ ഒരു ചർച്ചപോലും നടന്നിട്ടില്ലെന്ന് കുടുംബങ്ങൾ പറഞ്ഞു. പുനരധിവാസത്തിന് സമ്മതിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് തെറ്റാണെന്നും കുടുംബങ്ങള്‍ പറഞ്ഞു.
പുനരധിവാസത്തിനു സമ്മതിച്ചു എന്നത് തെറ്റ്. മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിധരിപ്പിച്ചത് ആകാം. പുനരധിവാസം അംഗീകരിക്കില്ല, ഉന്നതിയിൽ നിന്നും ഇറങ്ങില്ല. റീ സർവേ ആവിശ്യത്തിൽ ഉറച്ച് നിൽക്കുന്നു.
നേരത്തെ സർവേ നടത്തി എന്ന് അഭിഭാഷക കമ്മീഷൻ നൽകിയ റിപ്പോർട്ട് തെറ്റ്, അഭിഭാഷക കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. സമരസമിതിയുമായി തീരുമാനിച്ച് സമരം വീണ്ടും ആരംഭിക്കണമോ എന്ന് തീരുമാനിക്കും
മുഖ്യമന്ത്രി മറ്റെന്തെങ്കിലും താല്‍പര്യത്തിന് പുറത്ത് പറഞ്ഞതാണോ എന്ന് അറിയില്ലെന്നും തങ്ങളുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാരിയത്തുകാവ് നിവാസികള്‍ പറഞ്ഞു. നിയമസഭയിലാണ് കുടുംബം പുനരധിവാസത്തിന് സമ്മതിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
മന്ത്രി റോജി എം ജോണിനെയും എംഎല്‍എയെയും ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വിഷയം രമ്യമായി പരിഹരിക്കും. സ്ഥലം കൊടുത്ത് വീട് നിർമ്മിച്ചു നൽകാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. താമസക്കാർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
Story Highlights : pariyathukavu families reject vd satheesans rehabilitation claim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




