‘രാജ്യത്ത് ആര് ശബ്ദം ഉയർത്തിയാലും അവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തും; ശനിയാഴ്ചത്തേത് സമാധാനപരമായ പ്രതിഷേധം’; സിജെപി വക്താക്കൾ
സിബിഎസ്ഇ പ്രതിസന്ധി, വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും സിജെപി വക്താക്കൾ. CBSE ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ഒരു ശിക്ഷ രീതിയല്ല, കുറഞ്ഞത് സസ്പെൻഡ് ചെയ്യണം. വീഴ്ചയുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കണം. അതിനാലാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.ശനിയാഴ്ച ആഹ്വാനം ചെയ്തിരിക്കുന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും സിജെപി വക്താക്കൾ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിമാനത്താവളത്തിൽ അഭിജിത്ത് ദി പ്കെക്ക് സ്വീകരണം നൽകും..ജന്തർമന്ദർ പ്രതിഷേധിക്കാനുള്ള സ്ഥലം. ജന്തർ മന്തറിൽ പ്രതിഷേധത്തിനായി പൊലീസിനോട് അനുമതി തേടി. ജൂൺ 6 ന് രാവിലെ 8 മണിക്ക് അഭിജിത്ത് വിമാനത്താവളത്തിൽ എത്തും. സോനം വാങ്ങ്ചുക് പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; അഭിജിത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ജനാധിപത്യം എന്നാൽ തിരഞ്ഞെടുപ്പ് മാത്രമല്ല. തെരഞ്ഞെടുക്കപ്പെട്ടവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുക എന്നതുകൂടിയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ആര് ശബ്ദം ഉയർത്തിയാലും അവർ രാജ്യദ്രോഹികൾ, അല്ലെങ്കിൽ പാകിസ്ഥാനി, അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ എന്ന് മുദ്രകുത്തും. താൻ മുൻപ് ഏത് പാർട്ടി ആയിരുന്നു എന്ന് പ്രസക്തമല്ല എന്ന് അഷുതോഷ് പറഞ്ഞു. ആം ആദ്മി പാർട്ടി ആയിരുന്നില്ലേ എന്ന ചോദ്യത്തിന് ആണ് എന്ന് മറുപടി നൽകി. ഒരു മുന്നേറ്റം ഉണ്ടായാൽ അതിനെതിരെ ഗൂഢാലോചന ചമയ്ക്കും. അപ്പോൾ ഉറപ്പിക്കാം അത് ശരിയായ പാതയിൽ ആണെന്ന്. സർക്കാർ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ചോദിച്ചു വാങ്ങാൻ തയ്യാറാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറെന്നും സിജെപി വക്താക്കൾ കൂട്ടിച്ചേർത്തു.
Story Highlights : CJP Spokepersons on strike in delhi on cbse issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




