തിരുവനന്തപുരത്ത് CPIM മുൻ ഏരിയ സെക്രട്ടറി BJP യിൽ ചേർന്നു; സിപിഐഎം വിഭാഗീയതയുടെ ഇരയാണ് താനെന്ന് ബിജു
തിരുവനന്തപുരത്ത് സിപിഐഎം പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. സിപിഐഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറിയും മുൻ സിഐടിയു ഏരിയ പ്രസിഡൻ്റും ആയിരുന്ന ബിജു എസ്.എസ് ആണ് ബിജെപിയിൽ ചേർന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക സ്കൂൾ വാർഡിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മറ്റികളിൽ രൂക്ഷ വിമർശനം ഉണ്ടായിരുന്നു. കടകംപള്ളിയെ പരാജയപ്പെടുത്താൻ ബിജു പ്രവർത്തിച്ചിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.
ഒരു മാറ്റം ഉണ്ടാകണമെന്ന് പൊടുന്നനെ തോന്നിയതല്ലെന്ന് എസ് എസ് ബിജു പറഞ്ഞു. സിപിഐഎം വിഭാഗീയതയുടെ ഇരയാണ് ഞാൻ. CPIM നിലപാടുകളിൽ ഉറച്ചു നിൽക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Former cpim area secretary joins bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




