കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണം; അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ജനങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തരുത് എന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും പരുക്കേറ്റവര്‍ക്ക് എംബസി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയാണ് കുവൈത്ത് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ ലംഘനമാണ് ആക്രമണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ മേഖലകളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റവര്‍ അഞ്ച് ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ മേഖലകളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കത്തിലാണ് ലോകരാജ്യങ്ങളില്‍. ഇന്നു രാവിലെ ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. അതേസമയം യുഎസ് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്റൈനുമാണെന്ന് ആരോപിച്ച് ഇറാന്‍ രം?ഗത്തെത്തി. യുഎസ് നടത്തിയ ആക്രമണം വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണെന്നും ഇറാനെതിരായ സൈനിക നടപടികള്‍ക്ക് കുവൈത്തിന്റെയും ബഹ്‌റൈന്റെയും പ്രദേശങ്ങള്‍ യുഎസ് ഉപയോഗിച്ചുവെന്നും ഇറാന്‍ ആരോപിച്ചു.
Story Highlights : Indian Ministry of External Affairs condemns Iran’s attack on Kuwait airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




