Advertisement

മമത ബാനർജിയ്ക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കോ ?

June 3, 2026
Google News 2 minutes Read
mamta banerjee

പശ്ചിമബംഗാളിൽ മമതാബാനർജിക്ക് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും അൻപതോളം എംഎൽഎമാർ ഔദ്യോഗിക ചിഹ്നത്തിനായി നീക്കങ്ങൾ തുടങ്ങിയെന്നുമാണ് പാർട്ടി ദേശീയ വക്താവ് റിജു ദത്തയുടെ അവകാശവാദം. മമത കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തത് ആറ് നിയമസഭാംഗങ്ങൾ മാത്രമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് തൃണമൂലില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. പ്രാദേശിക നേതാക്കളടക്കം അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി. മമതയുടെ രീതികളോട് ജയിച്ചെത്തിയ എംഎല്‍എമാര്‍ക്കും വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മമത തലപ്പത്ത് നിന്ന് മാറണമെന്ന ആവശ്യം ശക്തമായതിനാലാണ് തൃണമൂലിന്‍റെ 80 എംഎല്‍എമാരില്‍ 60 പേരും മമത വിളിച്ച യോഗം ബഹിഷ്കരിച്ചതെന്നും വ്യക്തമായിരുന്നു. ‘അമ്മായിയും അനന്തരവനും മാത്രമേ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടാകൂ’വെന്നായിരുന്നു ബിജപി നേതാവും മന്ത്രിയുമായ ദിലിപ് ഘോഷിന്‍റെ പരിഹാസം. എംഎല്‍എമാരായ റിതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും കഴിഞ്ഞ ദിവസമാണ് മമത പുറത്താക്കിയത്.

Story Highlights : Mamata Banerjee Trinamool Congress heading for a split

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here