Advertisement

അതെല്ലാം ഭരണസൗകര്യത്തിനുള്ള സ്വാഭാവിക സ്ഥലംമാറ്റങ്ങള്‍, പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ല; മന്ത്രി സണ്ണി ജോസഫ് സഭയില്‍

4 days ago
Google News 3 minutes Read

ജനങ്ങളേയും ഉദ്യോഗസ്ഥരേയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒരു സ്ഥലം മാറ്റവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയില്‍. വര്‍ക്കല എംഎല്‍എ വി ജോയ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. മുഖ്യമന്ത്രി സഭയില്‍ ഇല്ലാത്തതിനാലാണ് പകരം പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് വിഷയത്തില്‍ മറുപടി പറഞ്ഞത്. (minister sunny joseph on allegations on transfer | kerala assembly)

കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സ്ഥലംമാറ്റങ്ങളും അഴിച്ചുപണികളും നടന്നതെന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം. ഇതിന് പിന്നില്‍ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. വ്യാപകമായ സ്ഥലം മാറ്റം നടക്കുന്നത് വൈര്യബുദ്ധിയോടെയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണപക്ഷ സര്‍വീസ് സംഘടനകളുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ട്രാന്‍സ്ഫറുകള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. വ്യവസ്ഥകള്‍ക്ക് പൂര്‍ണമായും വിധേയമായ ട്രാന്‍സ്ഫര്‍ നടത്തുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഭരണസൗകര്യത്തിനായി നടത്തുന്ന സ്വാഭാവിക സ്ഥലം മാറ്റമാണ് നടക്കുന്നത്. റിട്ടയര്‍മെന്റിനെ തുടര്‍ന്നും സ്വാഭാവികമായി ചില സ്ഥലം മാറ്റങ്ങള്‍ നടന്നു. ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന നിലയില്‍ യാതൊരു വിധ ഇടപെടലുകളും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ ഖഷാം ഐലന്റിന് സമീപം ആക്രമണം നടത്തി അമേരിക്ക; ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ സഭയില്‍ വിമര്‍ശിച്ചു. അന്യായമായി സ്ഥലമാറ്റങ്ങള്‍ നടക്കുന്നു. സ്ഥലംമാറ്റത്തില്‍ വ്യവസ്ഥാപിത രീതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റം നടക്കുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ സ്ഥലംമാറ്റം റദ്ദാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Story Highlights : minister sunny joseph on allegations on transfer | kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here