Advertisement

മഹാരാഷ്ട്രയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ ക്രൈം; ഇന്‍ഷുറന്‍സ് തുക തട്ടാന്‍ യുവാവിനെ കാറിലിട്ട് കത്തിച്ചു; ശേഷം ഒളിവില്‍പ്പോയി

3 days ago
Google News 3 minutes Read

മഹാരാഷ്ട്രയിലെ ജല്‍നയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. ഇന്‍ഷുറന്‍സ് തട്ടാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ കാറിലിട്ട് കത്തിച്ച് പ്രതി ഒളിവില്‍ പോയി. കൂട്ട് പ്രതികളെ പൊലീസ് പിടികൂടി. (sukumara kurup model crime to get insurance money in maharashtra)

നിതിന്‍ പ്രഭാകര്‍ ഗാവ്‌ലി എന്നയാളാണ് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ മറ്റൊരാളെ കൊന്ന് കാറിലിട്ട് കത്തിച്ച ശേഷം ഒളിവില്‍ പോയത്. ലക്ഷക്കണക്കിന് രൂപ കടം ഉണ്ടായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തന്റെ ആകാരം ഉള്ള സന്ദീപിനെ സാംഭാജി നഗറില്‍ വച്ചാണ് കണ്ടെത്തുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു സന്ദീപ്. സൌഹൃദം സ്ഥാപിച്ച ശേഷം ഇയാള്‍ക്ക് മദ്യം നല്‍കി. പിന്നാലെ കൊലപാതകം. മൃതദേഹം കാണിറിലിട്ട് കത്തിച്ചശേഷം മൃതദേഹം നിതിന്റേതെന്ന് തോന്നിപ്പിക്കാനുള്ള ശ്രമവും നടത്തി. നിതിന്റെ വാച്ചും മറ്റും കാറിലിട്ടിരുന്നു.

Read Also: സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം; വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്,വലിയ അഴിമതിയ്ക്ക് ഇത് വഴിയൊരുക്കും, പിണറായി വിജയൻ

പക്ഷെ 24 മണിക്കൂറിനുള്ളില്‍ പദ്ധതിയെല്ലാം പാളി. രണ്ട് സുഹൃത്തുക്കളും പൊലീസ് പിടിയിലായി. 20 ലക്ഷം രൂപ ഇന്‍ഷുറന്‍സായി തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ മൊഴി നല്‍കി. മറ്റൊരു സുകുമാരക്കുറുപ്പ് ആവും മുന്‍പ് നിതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Story Highlights : sukumara kurup model crime to get insurance money in maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here