തമിഴ്‌നാട്ടില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ; വിട്ടുനല്‍കിയത് ജയസാധ്യതയുള്ള സീറ്റ്
തമിഴ്‌നാട്ടില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി തമിഴക വെട്രി കഴകം. രണ്ട് മന്ത്രിസ്ഥാനത്തിന് പുറമെയാണ് എംപി സീറ്റ് കൂടി നല്‍കിയത. ടിവികെയ്ക്ക് ജയസാധ്യതയുള്ള സീറ്റാണ് കോണ്‍ഗ്രസിന് നല്‍കിയത്. പ്രവീണ്‍ ചക്രവര്‍ത്തി മത്സരിച്ചേക്കും. ജൂണ്‍ 18നാണ് തിരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെ രാജിവെച്ചതോടെയാണ് സീറ്റ് ഒഴിഞ്ഞത്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഗിരീഷ് ചോദങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടു എന്നും സീറ്റ് അവര്‍ തങ്ങള്‍ക്ക് അനുവദിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അദ്ദഹം പറഞ്ഞു. അങ്ങനെ ചെയ്താല്‍ അത് രാജ്യസഭയില്‍ പാര്‍ലമെന്റിലും തങ്ങള്‍ക്ക് സഹായകരമാകുമെന്നും അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
Story Highlights : TVK gives vacant Rajya Sabha seat in Tamil Nadu to Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




