Advertisement

‘വന്ദേമാതരത്തെയും ഭാരതമാതാവിനെയും അവഹേളിക്കുന്ന സമീപനം ഇനി നടക്കില്ല, ഇനി അവഹേളനം ഉണ്ടായാൽ സഭയിൽ മറുപടി നൽകും’; വി മുരളീധരൻ

3 days ago
Google News 2 minutes Read

സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാൻ മുൻപ് LDF കേന്ദ്രത്തെ കുറ്റപ്പെടുത്തി, അതേ സമീപനം തുടരാൻ ഇപ്പോൾ കഴിയില്ലെന്ന് ബിജെപി എംഎൽഎ വി മുരളീധരൻ. വന്ദേമാതരത്തെയും ഭാരതമാതാവിനെയും അവഹേളിക്കുന്ന സമീപനം ഇനി നടക്കില്ല. ഇനി അവഹേളനം ഉണ്ടായാൽ സഭയിൽ മറുപടി നൽകുമെന്നും വി മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്ന പലതും പൊള്ളയായ കാര്യങ്ങളെന്ന് ബിജെപി എംഎൽഎ ബി ബി ഗോപകുമാർ പറഞ്ഞു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം ഇടത് വലത് മുന്നണികൾ. കേരള നിയമസഭയിൽ നടക്കുന്നത് ആരോപണ പ്രത്യാരോപണങ്ങൾ മാത്രം. ശബരിമല സ്വർണക്കൊള്ളയിൽ CBI അന്വേഷണം വേണമെന്ന് എന്ത് കൊണ്ട് നയപ്രഖ്യാപനത്തിൽ പറഞ്ഞില്ല.

നരേന്ദ്ര മോദിയുടെ വികസിത പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. പൂച്ച പെറ്റ് കിടന്ന ഖജനാവ് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെ ഇത്ര വേഗം ഖജനാവ് നിറച്ചു എന്ന് കൂടി പറയണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.

നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മാറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍നിരയില്‍ ഇരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പിന്‍നിരയിലേക്ക് മാറ്റി. പകരം ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി ബി ഗോപകുമാര്‍ മുന്‍നിരയിലെത്തി.

ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തിന് മന്ത്രിമാര്‍ക്കൊപ്പം സീറ്റ് അനുവദിച്ചു. സീനിയോറിറ്റി പരിഗണിച്ചാണ് നടപടി. ഭരണപക്ഷത്ത് മന്ത്രിമാരുടെ രണ്ടാം നിരയില്‍ മന്ത്രി ഒ ജെ ജനീഷിന് സമീപമാണ് അന്‍വര്‍ സാദത്തിന് സീറ്റ് നല്‍കിയിരിക്കുന്നത്.

എല്‍ഡിഎഫിലെ മൂന്നാമത്തെ കക്ഷിയായ ആര്‍ജെഡിയുടെ എംഎല്‍എ പി കെ പ്രവീണ്‍ കഴിഞ്ഞദിവസം പ്രതിപക്ഷ ബെഞ്ചിലെ രണ്ടാം നിരയിലാണ് ഇരുന്നത്. എന്നാല്‍ പ്രവീണ്‍ ഇനി മുന്‍നിരയിലേക്ക് മാറും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലേക്ക് മാറിയ ഒഴിവിലാണ് ആര്‍ജെഡി കക്ഷിനേതാവു കൂടിയായ പ്രവീണിനു മുന്‍നിര സീറ്റ് നല്‍കുന്നത്.

Story Highlights : v muraleedharan against cpim udf in assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here