അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ; തീരുമാനം പ്രവര്‍ത്തന ചിലവ് ഉയര്‍ന്നതോടെ
അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ. ചൈന, വിയറ്റ്‌നാം, ഹോങ്കോങ്ങ്, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ്
താത്കാലികമായി റദ്ദാക്കിയത്. ആകെ ആറ് നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ റദ്ദാക്കിയത്. അധിക പ്രവര്‍ത്തന ചെലവും ഡിമാന്‍ഡ് കുറവുമാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ ചില ആഭ്യന്ത്ര സര്‍വീസുകള്‍ കമ്പനി വെട്ടിക്കുറച്ചിരുന്നു. (IndiGo cuts international services)
ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാനും പ്രതിസന്ധികള്‍ മറികടക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇന്റിഗോ അറിയിച്ചു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗസ്റ്റ് 31 മുതല്‍ മാഞ്ചസ്റ്ററിലേക്കുള്ള ഡയറക്ടര്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന് കമ്പനി ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍, ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് യഥാക്രമം ആഴ്ചയില്‍ മൂന്നും ആഴ്ചയില്‍ നാലും വീതം സര്‍വീസുകള്‍ നടത്തുന്നുണ്ട്. 2025 ജൂലൈയിലാണ് വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ഇന്റിഗോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് സൂചന.
Story Highlights : IndiGo cuts international services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




