Advertisement

ഗതാഗതക്കുരുക്കില്‍പ്പെടേണ്ട, ജീവനക്കാരുടെ വര്‍ക്ക്-ലൈഫ് ബാലന്‍സ് മെച്ചപ്പെടും; എന്താണ് റിയാദിലെ ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് പദ്ധതി?

7 days ago
Google News 3 minutes Read

റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ‘ഫ്‌ലെക്‌സിബിള്‍ വര്‍ക്ക്’ പദ്ധതി പ്രാബല്യത്തില്‍ വന്നു. നഗരത്തിലെ പ്രധാനപ്പെട്ട ആറ് മേഖലകളില്‍ ജോലി സമയം ക്രമീകരിക്കുന്നതാണ് പദ്ധതി. അമ്പതിലേറെ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇനി മുതല്‍ സൗകര്യപ്രദമായ സമയത്ത് ജോലിക്ക് വരാനും പോകാനും അവസരം ലഭിക്കും. (Riyadh deploys flexible hours initiative to ease traffic, boost productivity)

റിയാദ് റോയല്‍ കമ്മീഷനും മാനവ വിഭവ ശേഷി മന്ത്രാലയവും ചേര്‍ന്നാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. നഗരത്തിലെ തിരക്ക് കുറയ്ക്കുക, ഗതാഗതം കൂടുതല്‍ സുഗമമാക്കുക, ജീവനക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ഡിജിറ്റല്‍ സിറ്റി, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ലിസണ്‍ വാലി, ഗ്രാനഡ ബിസിനസ്, വാജിഹത്ത് റോഷന്‍ എന്നീ ആറ് പ്രധാന മേഖലകളിലാണ് പദ്ധതി ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. അമ്പതിലധികം സ്ഥാപനങ്ങള്‍ ഇതിനകം പദ്ധതിയുടെ ഭാഗമായി. ഇവിടുത്തെ ഓഫീസ് ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ നാല് മണിക്കൂര്‍ വരെ മാറ്റം വരുത്താന്‍ സാധിക്കും. തിരക്കുള്ള സമയങ്ങളില്‍ റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ ഇത് വലിയ തോതില്‍ സഹായിക്കും.

Read Also: അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ; തീരുമാനം പ്രവര്‍ത്തന ചിലവ് ഉയര്‍ന്നതോടെ

സ്ഥിരമായ ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. എന്നാല്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, നേരിട്ട് ജോലി ചെയ്യേണ്ടി വരുന്ന ഫീല്‍ഡ് ജോലികള്‍ എന്നിവയില്‍ മാറ്റമൊന്നുമില്ല. ഇത്തരം മേഖലകളില്‍ നേരത്തെയുള്ള ജോലി രീതി തന്നെ തുടരും. നഗരത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പുതിയ റോഡുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് റിയാദിലെ പുതിയ മാറ്റം. ചുരുക്കത്തില്‍, ജോലിയും കുടുംബജീവിതവും കൂടുതല്‍ സുഗമമാക്കാന്‍ ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Story Highlights : Riyadh deploys flexible hours initiative to ease traffic, boost productivity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here