Advertisement

‘പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്

June 4, 2026
Google News 2 minutes Read

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അഭ്യസ്തവിദ്യരുടെ തൊഴിൽ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴിൽ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീ. പെൻഷൻ പ്രായം ഉയർത്തുന്ന നീക്കങ്ങളിലേക്ക് പോയാൽ അതിശക്തമായ പ്രതിഷേധം DYFI ഉയർത്തുമെന്നും വി കെ സനോജ് പറഞ്ഞു.

പെൻഷൻ പ്രായം വർധിക്കുന്നതോട് കൂടി പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകും. സംസ്ഥാനത്തു ഏറ്റവും കൂടുതൽ നിയമനം നടന്നത് കഴിഞ്ഞ 10 വർഷം. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ യുവജന വിരുദ്ധ നിലപാടാണ് എടുത്തിട്ടുള്ളത്. അങ്ങനെ മുന്നോട്ട് പോയാൽ ശക്തമായി നേരിടും. പൂക്കി സി എമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ.

വാഹനത്തിൽ ആവശ്യാനുസരണം മോഡിഫിക്കേഷൻ എന്നാണ് പറഞ്ഞത്. ഇപ്പോൾ പറയുന്നു സ്റ്റിയറിങ്ങിനു കവറിടാം മാറ്റ് വിരിക്കാം എന്നൊക്കെ. എന്ത് പുതിയ മോഡിഫിക്കേഷൻ ആണുള്ളത്. നികുതി ഭീകരത എന്ന് പറഞ്ഞ വി ഡി സതീശൻ, നികുതി കുറയ്ക്കാൻ തയ്യാറാകുമോ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പറഞ്ഞ വാക്ക് പാലിക്കാതെ ഒളിച്ചോടുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും വി കെ സനോജ് വിമർശിച്ചു.

Story Highlights : v k sanoj against v d satheeshan pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here