പഴം ബദാം തേൻ എന്നിവ തിളപ്പിച്ചാറിയ പാലിൽ ചേർത്ത് നന്നായി അടിച്ചെടുത്താൽ പോഷകസമൃദ്ധമായ സ്മൂത്തി റെഡി. ടോപ്പിംഗിനായി നട്ട്സ് ചേർക്കാവുന്നതാണ്
പീനട്ട് ബട്ടർ കോകോ പൗഡർ പഴം എന്നിവ ആവശ്യാനുസരണം പാലിൽ നന്നായി മിക്സ് ചെയ്ത് അടിച്ചെടുത്താൽ രുചികരമായ ചോക്ലേറ്റ്-പീനട്ട് സ്മൂത്തി റെഡി
മാംഗോ ബദാം സ്മൂത്തി തയ്യാറാക്കാനായി പഴുത്ത മാങ്ങ ആവശ്യത്തിന് ബദാം തേൻ എന്നിവ പാലിൽ ചേർത്ത് അടിച്ചെടുക്കുക. ശേഷം ടോപ്പിംഗിനായി നട്ട്സ് ചേർക്കുക
ബ്ലാക്ക്‌ബെറി തേൻ എന്നിവ പാലിൽ നന്നായി മിക്സ് ചെയ്ത് അടിച്ചെടുക്കുക ശേഷം ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചെടുത്താൽ രുചികരമായ സ്മൂത്തി റെഡി
ചീര ,പീനട്ട് ബട്ടർ തേൻ എന്നിവ തണുത്ത പാലിൽ നന്നായി അടിച്ചെടുത്താൽ സ്മൂത്തി റെഡി പോഷകസമൃദ്ധമായ ഈ സ്മൂത്തി ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് കൂടിയാണ്
പഴം സ്ട്രോബെറി, ചീര തേൻ എന്നിവ തണുത്ത പാലിൽ നന്നായി അടിച്ചെടുത്താൽ ഹെൽത്തി സ്മൂത്തി റെഡി