മാർക്ക് ദാനം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് കെ.ടി ജലീൽ

വിദ്യാർത്ഥികൾക്ക് മോഡറേഷൻ മാർക്ക് അനുവദിക്കാൻ സർവ്വകലാശാല സിൻഡിക്കറ്റുകൾക്ക് അധികാരമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. മാർക്ക് കൂട്ടി നൽകുന്നതിൽ എം.ജി സർവകലാശാല സിൻഡിക്കറ്റ് ഇല്ലാത്ത അധികാരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർവ്വകലാശാലക്കാണ്. അക്കാര്യത്തിൽ ആർക്കും കോടതിയെ സമീപിക്കാം. വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ വെല്ലു വിളിക്കുകയാണെന്നും വകുപ്പ് തല അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും കെ.ടി ജലീൽ അരൂരിൽ പറഞ്ഞു. ജലീലിനെതിരെ മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. കോട്ടയത്ത് എംജി … Continue reading മാർക്ക് ദാനം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് കെ.ടി ജലീൽ