‘വട്ടിയൂർക്കാവിലെ വിജയം പുതിയ ദിശാസൂചിക; ജാതിമത സങ്കുചിത ശക്തികൾക്ക് വേരോട്ടമില്ലെന്ന് തെളിഞ്ഞു’: മുഖ്യമന്ത്രി

വട്ടിയൂർക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമത സങ്കുചിത ശക്തികൾക്ക് കേരളത്തിൽ വേരോട്ടമില്ലെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരായിരുന്നത് 93 ആയെന്നും 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന്റെ ജനകീയ അടിത്തറയും ജനപിന്തുണയും വർധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനത്ത് ഒരു വേർതിരിവുകൾക്കും സ്ഥാനമില്ലെന്ന് തെളിഞ്ഞു. ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങൾ. അവർക്ക് സ്വന്തമായ അഭിപ്രായമുണ്ട് എന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് … Continue reading ‘വട്ടിയൂർക്കാവിലെ വിജയം പുതിയ ദിശാസൂചിക; ജാതിമത സങ്കുചിത ശക്തികൾക്ക് വേരോട്ടമില്ലെന്ന് തെളിഞ്ഞു’: മുഖ്യമന്ത്രി