കൂടത്തായി കൊലപാതകം; ജോളിയുടെ കാറിന്റെ രഹസ്യ അറയിൽനിന്ന് കണ്ടെടുത്തത് സയനൈഡെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ നിന്ന് ബുധനാഴ്ച പൊലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നായിരുന്നു അടിയന്തിര ലാബ് പരിശോധന നടത്തിയത്. … Continue reading കൂടത്തായി കൊലപാതകം; ജോളിയുടെ കാറിന്റെ രഹസ്യ അറയിൽനിന്ന് കണ്ടെടുത്തത് സയനൈഡെന്ന് സ്ഥിരീകരിച്ച് പൊലീസ്