കൂടത്തായി കൊലപാതകം; ജോളിയുടെ കാറിന്റെ രഹസ്യ അറയിൽനിന്ന് കണ്ടെടുത്തത് സയനൈഡെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്.

ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ നിന്ന് ബുധനാഴ്ച പൊലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്നലെ
നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നായിരുന്നു അടിയന്തിര ലാബ് പരിശോധന നടത്തിയത്.

Read Also : കൂടത്തായി കൊലപാതകം; ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് കരുതുന്ന വിഷവസ്തു കണ്ടെത്തി

ഇന്നലെ ജോളിയുമായി അന്വേഷണ സംഘം നടത്തിയത് മാരത്തോൺ തെളിവെടുപ്പായിരുന്നു. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുൾപ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സിലിക്ക് വിഷം കലർത്തി നൽകിയ അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെൽഫ് ഉൾപ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച് കൊടുത്തു. കസ്റ്റഡി കാലാവധി തീരും മുമ്പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top