ഫുൾ ചാർജിൽ 1000 കിലോമീറ്റർ; കയെൻ ഇവി വിപണിയിൽ അവതരിപ്പിക്കാൻ പോർഷെ

ഇവി വിപണിയിൽ വൻ മത്സരങ്ങളാണ് നടക്കുന്നത്. ദിനംപ്രതി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വിപണിയായി മാറിയിരിക്കുകയാണ് ആഗോള ഇലക്ട്രിക് വാഹന വിപണി. ഇപ്പോഴിതാ പുതിയ ഇവി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് പോർഷെ. ബ്രാൻഡിന്റെ എസ്‌യുവി മോഡലായ കയെൻ എന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പാണ് പോർഷെ എത്തിക്കുക.
ലുക്കിലും ഡിസൈനിലും മാറ്റങ്ങളുമായാണ് കായെൻ ഇവി വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ട്. ഇവി ആയതിനാൽ മുൻവശത്തെ ഗ്രില്ലുകൾ അടഞ്ഞ രീതിയിലായിരിക്കും. ബമ്പറിലെ ഗ്രിൽ ഷട്ടറുകൾ, 20 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകൾ, ഒരു നിശ്ചിത പിൻ ക്വാർട്ടർ വിൻഡോ ഉൾക്കൊള്ളുന്ന പുതിയ ഗ്ലാസ്ഹൗസുള്ള പുനർരൂപകൽപ്പന ചെയ്ത ഡോർ പാനലുകൾ എന്നിവ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടും. പിൻഭാഗത്ത് പുതിയ ടെയിൽ ലൈറ്റുകളും ഇവിയിലുണ്ടാകും.
2026ലായിരിക്കും വാഹനം വിപണിയിൽ എത്തിക്കുക. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പെട്രോൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കൊപ്പമായിരിക്കും കയെൻ ഇവി വിപണിയിലെത്തിക്കുക. കയെൻ ഇവി എത്തുന്നതോടെ ബ്രാൻഡിന്റെ മുൻനിര ഇവിയായി മാറും. ഫുൾ ചാർജിൽ 1000 കിലോമീറ്റർ റേഞ്ച് പ്രതീക്ഷിക്കാവുന്നതാകും പുതിയ ഇവി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഹനത്തിന്റെ മറ്റ് വിവരങ്ങൾ സംബന്ധിച്ച് വിവരങ്ങളില്ല. എസ്‌യുവി മോഡലിൽ ഏറെ ഡിമാൻഡുള്ള വാഹനമാണ് കയെൻ.
Story Highlights : Porsche Cayenne EV To Offer 1000 Km Range
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here