Advertisement

എംജി കോമറ്റിന് ചെക്ക് വെക്കാൻ വിൻഫാസ്റ്റ്; മിനിയോ ഗ്രീന്‍ ഇവി ഇന്ത്യയിലെത്തിക്കാൻ പദ്ധതി

2 hours ago
Google News 2 minutes Read

ഇന്ത്യൻ വിപണിയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുന്ന വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് മറ്റൊരു വാഹനം കൂടി നിരത്തുകളിൽ എത്തിക്കാൻ പദ്ധതിയിടുകയാണ്. VF7, VF6 മോഡലുകളാണ് വിപണിയിൽ എത്തിക്കാൻ എന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എംജി കോമറ്റിന് എതിരാളിയായി കുഞ്ഞൻ ഇവിയെ കൂടി എത്തിക്കാനാണ് കമ്പനി പദ്ധതി ഇടുന്നത്. വിന്‍ഫാസ്റ്റ് വിയറ്റ്നാമില്‍ മിനിയോ ഗ്രീന്‍ ഇവി എന്ന പേരില്‍ വിപണിയിലെത്തിച്ച വാഹനത്തെയാണ് ഇന്ത്യൻ വിപണിയിൽ എത്തിക്കുക.

ചെറു ഇലക്ട്രിക് കാറിന്റെ പേറ്റന്റിനായി വിൻഫാസ്റ്റ് ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിച്ചതായി റഷ്ലേന്‍ റിപ്പോര്‍ട്ട് ചെയ്തു. മിനിയോ ഗ്രീന്‍ ഇവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം നടത്തിയിരിക്കുന്നതെനാണ് കരുതുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 170 കിലോമീറ്റര്‍ ആയിരിക്കും ഇത് സഞ്ചരിക്കാൻ കഴിയുന്നതാണ് മിനിയോ ഗ്രീന്‍ ഇവി. 14.7 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചായിരിക്കാം ഇന്ത്യന്‍ വിപണിയില്‍ എത്തുക.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ പരമാവധി വേഗത. 7.50 ലക്ഷം രൂപയാണ് എംജി കോമെറ്റ് ഇവിയുടെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ എക്സ്-ഷോറൂം വില. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് ഏകദേശം 10 ലക്ഷം രൂപയാണ് വില. ഇതേ നിരക്കിൽ തന്നെയാകും മിനിയോ ഗ്രീന്‍ ഇന്ത്യയിലും അവതരിപ്പിക്കുക. അതേസമയം VF7, VF6 ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് ഈ മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഎഫ്6 മോഡലിന് 25 ലക്ഷം രൂപ മുതലും വിഎഫ്7 മോഡലിന് 50 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്.

തമിഴ്നാട്ടിൽ കമ്പനിയുടെ പ്ലാന്റിന്റെ പ്രവർത്തനം ഈ മാസം ആരംഭിച്ചിരുന്നു. വിഎഫ്7 മോഡലാണ് പ്ലാന്റിൽ ആ​ദ്യമായി നിർമ്മിച്ച വാഹനം. വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണം ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ​ഗുജറാത്തിലെ സൂറത്തിലെ പിപ്ലോഡ് മേഖലയിൽ വിൻഫാസ്റ്റ് തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്നിരുന്നു. 27 നഗര കേന്ദ്രങ്ങളിലായി 32 റീട്ടെയിൽ പോയിന്റുകൾ സ്ഥാപിക്കുന്നതിനായി 13 ഡീലർഷിപ്പ് ഗ്രൂപ്പുകളുമായി സഹകരിച്ചാണ് വിൻഫാസ്റ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Story Highlights : VinFast Patents Minio Green EV to Rival MG Comet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here