Advertisement

കൂടത്തായി മോഡല്‍ കൊലപാതകം; മഹാരാഷ്ട്രയില്‍ സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തി

October 20, 2023
Google News 1 minute Read
Koodathayi model murder case Maharashtra

കേരളത്തിലെ കുപ്രസിദ്ധ കൊലപാതക പരമ്പരകളിലൊന്നാണ് കൂടത്തായി കേസ്. സയനൈഡ് ഉപയോഗിച്ച് നടത്തിയ ആ കൊലപാതക പരമ്പരയ്ക്ക് സമാനമായി മഹാരാഷ്ട്രയിലും കൊലപാതകം.
മഹാരാഷ്ടര ഗച്ചിറോളിയിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ ആ കുടുംബത്തിലെ തന്നെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് വിഷം നല്‍കി കൊലപ്പെടുത്തിയത്.

ദിവസം സെപ്റ്റംബര്‍ 20. കുംഭരെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ ശങ്കര്‍ കുംഭരേക്കും ഭാര്യ വിജയക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നു. സെപ്റ്റംബര്‍ 26ന് ആരോഗ്യ നില വഷളായ ശങ്കര്‍ കുംഭരെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 27ന് ശങ്കര്‍ കുംഭരെയുടെ ഭാര്യ വിജയയും മരിച്ചു.

ഇരുവരുടേയും അപ്രതീക്ഷ വേര്‍പാടിന്റെ വേദന മാറും മുന്നേ ഇവരുടെ രണ്ട് ചെറുമക്കളും, മകനും ആശുപുത്രിയിലാകുന്നു. ഒക്ടോബര്‍ എട്ടിന് ശങ്കര്‍ കുംഭരെയുടെ പേരക്കുട്ടി കൊമാല്‍ മരിച്ചു.
ഒക്ടോബര്‍ പതിനാലിന് രണ്ടാമത്തെ പേരക്കുട്ടി ആനന്ദ മരിക്കുന്നു. തൊട്ടടുത്ത ദിവസം ഒക്ടോബര്‍ പതിനഞ്ചിന് ശങ്കര്‍ കുംഭറെയുടെ മകന്‍ റോഷനും മരണത്തിന് കീഴടങ്ങി.

കുടുംബത്തിലെ കൂട്ട മരണ വാര്‍ത്ത കേട്ടറിഞ്ഞ ശങ്കര്‍ കുംഭറെയുടെ ഡല്‍ഹിയിലുള്ള
മകന്‍ സാഗര്‍ മഹാരാഷ്ട്രയിലേക്ക് പാഞ്ഞെത്തി. പക്ഷേ ഇദ്ദേഹവും വീട്ടിലെ ഡ്രൈവറും അടുത്തടുത്ത ദിവസങ്ങളില്‍ ആശുപത്രിയിലായി. മരിച്ച അഞ്ചുപേരും ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നത് ഒരേ ലക്ഷണങ്ങളായിരുന്നു. വിറയല്‍, നട്ടെല്ലില്‍ വേദന, കറുക്കുന്ന ചുണ്ട്, നാക്കിന് തുടിപ്പ് അങ്ങനെ. ഡോക്ടരുടെ നിഗമനം എല്ലാവരുടേയും ഉള്ളിലെത്തിയത് ഒരേ വിഷമായിരിക്കാം എന്നാണ്. പക്ഷേ എന്താണ് ഉള്ളിലെത്തിയതെന്ന് കണ്ടെത്താനായില്ല.

ഒടുവില്‍ പൊലീസ് അന്വേഷണം ചെന്നെത്തിയത് ശങ്കര്‍ കുംഭറെയുടെ മരുമകളും മരിച്ച റോഷന്റെ ഭാര്യയുമായ 22കാരിയായ സംഘമിത്രയിലേക്കാണ്. രക്ഷിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് സംഘമിത്ര റോഷനെ വിവാഹം കഴിച്ചത്. വീട്ടുകാരുമായി അകന്ന് കഴിയവേ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സംഘമിത്രയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഇത് അവരുടെ മാനസിക നിലയെ വല്ലാതെ ബാധിച്ചു.
അച്ഛന്റെ മരണത്തോടെ കുംഭറെ കുടുംബത്തിലും സംഘമിത്രക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല.
അവര്‍ കുറ്റപ്പെടുത്തല്‍ തുടങ്ങി. 36കാരിയായ റോസാ രാംതക്കെ മരിച്ച വിജയ കുംഭറെയുടെ സഹോദരന്റെ മകളാണ്.അയല്‍വാസിയായ ഇവര്‍ പാരമ്പര്യ സ്വത്തായ നാലേക്കറിന്റെ അവകാശ വാദത്തെ ചൊല്ലി കുംഭറെ കുടുംബവുമായി എതിര്‍പ്പിലായിരുന്നു. ഇങ്ങനെയാണ് സംഘമിത്രയുമായി യോജിച്ച് ഇരുവരും കുടുംബത്തെ ഇല്ലാതാക്കാന്‍ ഗൂഢാലോചന തുടങ്ങുന്നത്.

Read Also: ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി എഎപി

കുടുംബത്തെ ഇല്ലാതാക്കുക, കണ്ടാല്‍ ഭക്ഷ്യവിഷഭാധ എന്ന് തോന്നിപ്പിക്കുക ഇതായിരുന്നു അവരുടെ ലക്ഷ്യം. ഇരുവരുംഗൂഗിളില്‍ തെരഞ്ഞു. അങ്ങനെയാണ് ആര്‍സെനിക് പോയിസണെ പറ്റി അറിയുന്നത്.
വിഷം വാങ്ങാനായി റോസ തെലങ്കാനയിലേക്ക് പറന്നു. ഭക്ഷണത്തിലോ വെള്ളത്തിലോ ചേര്‍ത്താല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിഷമായിരുന്നു ഇത്. ഇതാണ് കുംഭരെ കുടുബത്തിലുള്ളവര്‍ക്ക് ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കിയത്. ആശുപത്രിയിലേക്ക് പോകും വഴി ഈ വിഷം കുടിക്കാനായി നല്‍കിയ വെള്ളത്തിലും ചേര്‍ത്തിരുന്നു.

Story Highlights: Koodathayi model murder case Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here