കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധർ, ഇവർക്കെതിരെ നടപടി വേണം: ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇവരെ നിയന്ത്രിക്കാൻ കെപിസിസി നടപടി സ്വീകരിക്കണം. പാർട്ടി വേദികളിൽ പങ്കെടുക്കാൻ ഇവരെ അനുവദിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.
ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്
പാർട്ടി വിരുദ്ധരെ നിയന്ത്രിക്കണം: ചെറിയാൻ ഫിലിപ്പ്
കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ ആരായാലും പാർട്ടി വിരുദ്ധരാണ്. ഇവരെ നിയന്ത്രിക്കാൻ കെ.പി.സി.സി ശക്തമായ നടപടി സ്വീകരിക്കണം.
കെ.പി.സി.സി പ്രസിഡണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചാൽ അതിനെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണം. ഇവരെ പാർട്ടി വേദികളിൽ പങ്കെടുക്കാൻ അനുവദിക്കരുത്. ഇക്കൂട്ടരെ പ്രവർത്തകർ പൂർണ്ണമായും ബഹിഷ്ക്കരിക്കണം.
Story Highlights : cherian philip against cyber attack on congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here