Advertisement

ഇന്റലിജന്റ് ഇൻ കാർ അസിസ്റ്റ് ഫീച്ചറുള്ള ഇന്ത്യയിലെ ആദ്യ വാഹനം; ബസാൾട്ട് എക്‌സിനെ വിപണിയിൽ അവതരിപ്പിച്ച് സിട്രോൺ‌

5 hours ago
Google News 2 minutes Read

ബസാൾട്ട് എക്‌സിനെ വിപണിയിൽ അവതരിപ്പിച്ച് സിട്രോൺ‌. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇൻ കാർ അസിസ്റ്റ് ഫീച്ചറായ CARAയുമായാണ് ബസാൾട്ട് എക്‌സിന്റെ വിപണിയിലേക്കുള്ള വരവ്. ബസാൾട്ട് എക്‌സിന്റെ ആദ്യ വകഭേദത്തിന് 7.95 ലക്ഷം രൂപ മുതലാണ് വില. എല്ലാ സൗകര്യമുള്ള വകഭേദത്തിന് 12.89 ലക്ഷം രൂപയുമാണ് വരുന്നത്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു.

ക്രൂസ് കൺട്രോൾ വിത്ത് സ്പീഡ് ലിമിറ്റർ, ഏഴ് മോഡുകളുള്ള HALO 360 ഡിഗ്രി ക്യാമറ, TROPICOOL വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ ഡിമ്മിങ് ഇലക്ട്രോക്രോമിക് മിററുകൾ ഉൾപ്പെടെയുള്ള സവിശേഷതകളോടുകൂടിയാണ് സിട്രോൺ‌ കൂപ്പെ എസ് യുവി വിഭാ​ഗത്തിൽ ബസാൾട്ട് എക്സിനെ എത്തിച്ചിരിക്കുന്നത്. 6 എയർബാഗ്, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ്, ISOFIX മൗണ്ട് എന്നിവയടങ്ങിയ സുരക്ഷ ഫീച്ചറുകളും വാഹനത്തിലുണ്ട്.

യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ബസാൾട്ട് എക്‌സ് മാക്‌സ് എത്തുന്നത്. 82എച്ച്പി, 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ് യു വകഭേ​ദത്തിന് വരുന്നത്. പ്ലസ് എൻഎയിൽ പെട്രോൾ എംടി(9.42 ലക്ഷം), ടർബോ പെട്രോൾ എംടി(10.82 ലക്ഷം), ടർബോ പെട്രോൾ എടി(12.07 ലക്ഷം) എന്നീ എൻജിൻ ഓപ്ഷനുകളുണ്ട്. മാക്‌സ് വകഭേദത്തിൽ ടർബോ പെട്രോൾ എംടി(11.63 ലക്ഷം), ടർബോ പെട്രോൾ എടി(12.90 ലക്ഷം) എന്നീ എൻജിൻ ഓപ്ഷനാണ് വരുന്നത്.

Story Highlights : Citroen Basalt X Launched in India 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here