Advertisement

ഡ്യുക്കാട്ടിയുടെ അഡ്വഞ്ചർ ടൂറിങ് ബൈക്ക്; 2025 മൾട്ടിസ്ട്രാഡ V4 ഇന്ത്യയിൽ അവതരിപ്പിച്ചു

2 days ago
Google News 3 minutes Read

ഡ്യുക്കാട്ടിയുടെ അഡ്വഞ്ചർ ടൂറിങ് ബൈക്കായ മൾട്ടിസ്ട്രാഡ V4 ന്റെ 2025 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌റ്റൈലിൽ ചെറിയ മാറ്റങ്ങളുമായി എത്തുന്ന മൾട്ടിസ്ട്രാഡ വി4, വി4 എസ് മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഇന്ധന ക്ഷമതയും നൂതനവുമായ ഇരു ചക്ര മോഡൽ കൂടുതൽ സൗകര്യങ്ങളോടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

1158 സിസി വി4 ഗ്രാൻടൂറിസ്‌മോ എൻജിൻ ആണ് കരുത്ത് പകരുന്നത്. എന്നാൽ ഇതിൽ നൂതനമായ എക്‌സ്റ്റെൻഡഡ് സിലിണ്ടർ ഡീആക്ടിവേഷൻ സിസ്റ്റത്തിനൊപ്പമാണ് വരുന്നത്. ഇത് ഇന്ധന ഉപഭോഗവും മലിനീകരണവും ആറ് ശതമാനം കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇ20 ഇന്ധന മാനദണ്ഡങ്ങൾക്ക് അനുയോജ്യമാണെന്ന് ഡ്യുക്കാട്ടി അറിയിച്ചിട്ടുണ്ട്.

ഡുക്കാട്ടി പാനിഗാലെ V4-ലെ ഡുക്കാട്ടി വെഹിക്കിൾ ഒബ്സെർവർ (DVO) സിസ്റ്റം മൾട്ടിസ്‌ട്രാഡയിൽ സജ്ജീകരിച്ചിട്ടുണ്ട്. എബിഎസ്, ഡ്യുക്കാട്ടി വീലി കൺട്രോൾ (DWC), ഡുക്കാട്ടി ട്രാക്ഷൻ കൺട്രോൾ (DTC) എന്നിവയുടെ കൃത്യത വർധിപ്പിക്കുന്നതിനായി ഈ സിസ്റ്റം 70 സെൻസറുകളും വാഹനത്തിൽ ഉണ്ടാകും. അപകട സാധ്യതകളെക്കുറിച്ച് ഡാഷ്‌ബോർഡ് വഴി മുന്നറിയിപ്പ് നൽകുന്ന ഫോർവേഡ് കൊളിഷൻ വാണിങ് ഫങ്ഷനും വാഹനത്തിലുണ്ടാകും.

V4 S-ൽ സെൽഫ്-ലെവലിങ് ഫംഗ്‌ഷനും ബമ്പ് ഡിറ്റക്ഷനും ഉണ്ട്. V4-ൽ അഞ്ച് റൈഡിങ് മോഡുകളാണുള്ളത്. ത്രീ-ലെവൽ എൻജിൻ ബ്രേക്ക് കൺട്രോൾ (EBC), ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ ഹോൾഡ് കൺട്രോൾ എന്നിവ 2025 മോഡലുകളിൽ നിലനിർത്തിയിട്ടുണ്ട്. അടിസ്ഥാന മോഡലായ V4-ന് 22.98 ലക്ഷം രൂപയിലും V4 S-ന് 28.64 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്.

Story Highlights : Ducati Multistrada V4 2025 Launched in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here