Advertisement

മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം; ആസീമിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം

2 hours ago
Google News 2 minutes Read
police

കോഴിക്കോട് വെള്ളയിൽ സ്വദേശി ആസീമിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആസീമിന്റെ മരണ കാരണം തലയിലെ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആസീമിന് മറ്റ് ആന്തരിക പരുക്കുകൾ ഇല്ലെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മൃതദേഹം വീണ്ടും പുറത്ത് എടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.

കോണാട് തോണിച്ചാൽ സ്വദേശി നാൽപ്പതുകാരനായ ആസീം ഈ മാസം ഏഴിന് പുലർച്ചയാണ് മരിച്ചത്. ശരീരത്തിൽ മുറിവേറ്റ പാടുകളും സി ടി സ്കാനിൽ ആന്തരിക രക്തസ്രാവവും കണ്ടെത്തിയിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ബാഹ്യമായ പരുക്കുകൾ കൊണ്ടല്ല രക്തസ്രാവം ഉണ്ടായതെന്ന് റിപ്പോർട്ടിൽ ഉണ്ട്. ആസീമിന്റെ ഭാര്യ ആഡിഒക്ക് നൽകിയ പരാതിയെ തുടർന്ന് കോണാട്ട് തോപ്പിൽ ജുമാ മസ്ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്താണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വെള്ളയിൽ പൊലീസ് മൃതദേഹം പുറത്തെടുത്തത്.ആറാം തീയതി ബന്ധുവിനൊപ്പം പോയ ആസീം അവശനിലയിലാണ് വീട്ടിൽ തിരിച്ചെത്തിയത്. ചികിത്സയ്ക്കിടെ മെഡിക്കൽ കോളജിൽ വച്ച് മരിക്കുകയായിരുന്നു.

Story Highlights : Police’s initial conclusion is that there is no mystery surrounding Aseem’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here