Advertisement

ഇന്ത്യയിലും ടെസ്ലയ്ക്ക് ഭീഷണിയായി ചൈനീസ് ബ്രാൻഡ്; 10,000 യൂണിറ്റുകൾ വിറ്റ് BYD

1 hour ago
Google News 1 minute Read

വാഹന വിപണിയിൽ ടെസ്ലയ്ക്ക് ഒത്ത എതിരാളായായി മാറുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. ഇന്ത്യയിൽ ടെസ്ല വേരുറപ്പിച്ച് വരുമ്പോഴേക്കും ബിവൈഡി മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ 10000 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചിരിക്കുകയാണ് ബിവൈഡി.

രാജ്യത്ത് പ്രധാന നഗരങ്ങളിലായി 44 ഡീലർഷിപ്പ് ഔട്ട്‌ലറ്റുകളാണ് ബിവൈഡിയ്ക്ക് ഉള്ളത്. രാജ്യത്ത് ബിവൈഡി പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളാണ് വിപണിയിലെത്തിക്കുന്നത്. നാല് വാഹനങ്ങൾ ഇതിനോടകം വിപണിയിൽ ബിവൈഡി എത്തിച്ചു കഴിഞ്ഞു. അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ, സീലയൺ എസ്‌യുവി, ഇമാക്‌സ് 7 എംപിവി എന്നിവയാണ് ഇന്ത്യയിൽ ബിവൈഡിയുടെ മോഡൽ നിര. സീലയൺ എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യതയാണുള്ളത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില.

യൂറോപ്യൻ വിപണിയിലും ബിവൈഡി ക്ലച്ച് പിടിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ വിപണിയിൽ നേരിട്ട കനത്ത ആഘാതത്തിന് പിന്നാലെയാണ് യൂറോപ്യൻ മാർക്കറ്റിലും ടെസ്ല തിരിച്ചടി നേരിടുന്നത്. ടെസ്ലയേക്കാൾ 5000 കാറുകൾ അധികമാണ് ബിവൈഡി വിറ്റിരിക്കുന്നത്. ഇതോടെ 40 ശതമാനം ഇടിവാണ് ടെസ്ലയ്ക്ക് സംഭവിച്ചിരിക്കുന്നത്.

Story Highlights : BYD India crosses 10,000 EV deliveries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here