Advertisement

മൂന്ന് മിനിറ്റിനുളളിൽ 2 ലക്ഷ‌ത്തിലധികം ബുക്കിങ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമി

4 hours ago
Google News 4 minutes Read

വിപണിയിൽ എത്തും മുൻപ് ഇളക്കി മറിച്ച് ഷവോമിയുടെ പുതിയ ഇലക്ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയിൽ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോൾ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളിൽ ബുക്കിങ്ങുകളാണ്. ചൈനീസ് വിപണിയിലെത്തുന്ന ടെസ്‌ല മോഡൽ Y ഇവിയെക്കാൾ വിലക്കുറവാണ് YU7 എസ്‌യുവിക്ക്. 253,500 യുവാനാണ് മോഡലിന്റെ വില വരുന്നത്. അതായത് ഏതാണ്ട് 30 ലക്ഷം രൂപയോളം വരും.

സിംഗിൾ-, ഡ്യുവൽ-മോട്ടോർ ഓപ്ഷനുകളാണ് ഷവോമിയുടെ ഇലക്ട്രിക് എസ്‌യുവി. 88kW കരുത്തിൽ പരമാവധി 528 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനുള്ള ശേഷി വാഹനത്തിനുണ്ട്. CLTC ടെസ്റ്റ് സൈക്കിൾ അനുസരിച്ച് 96.3kWh ബാറ്ററി പായ്ക്കും റിയർ-വീൽ-ഡ്രൈവുമായി വരുന്ന ഷവോമി YU7 സ്റ്റാൻഡേർഡ് പതിപ്പിന് സിംഗിൾ ചാർജിൽ 835 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. ഓൾ-വീൽ-ഡ്രൈവ് പ്രോ മോഡലിന് 760 കിലോമീറ്ററാണ് കമ്പനി പറയുന്ന റേഞ്ച്.

ഷവോമി YU7 വെറും 12 മിനിറ്റിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജാകും. 15 മിനിറ്റ് ചാർജ് ചെയ്താൽ 620 കിലോമീറ്റർ ഓടാനാകുമെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. വാഹനത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വാഹനങ്ങളെയും 100 മീറ്റർ അകലെയുള്ള കാൽനടയാത്രക്കാരെയും തിരിച്ചറിയാൻ കഴിയുന്ന LiDAR, 4D മില്ലിമീറ്റർ-വേവ് റഡാർ, HD ക്യാമറകൾ, അൾട്രാസോണിക് സെൻസറുകൾ എന്നിവയുടെ പിന്തുണയോടെ വിപുലമായ ADAS ഫംഗ്ഷനുകൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Story Highlights : Xiaomi YU7 Becomes Instant Hit – 2 Lakh Orders in Just 3 Minutes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here